ന്യൂഡൽഹി: മഴയെത്തുടർന്ന് ഉത്തർപ്രദേശിൽ ഒഴുക്കിൽപ്പെട്ട കുട്ടിയാനകളടങ്ങുന്ന കാട്ടാനക്കൂട്ടത്തെ അധികൃതരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. യുപിയിലെ കൗഡിയാല നദിയിലാണ് കാട്ടാനക്കൂട്ടം ഒഴുക്കിൽപെട്ടത്. കാട്ടാനക്കൂട്ടം നീന്തിക്കയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.